Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Forest Restoration Policy

സ്വാ​ഭാ​വി​ക വ​നം പു​നഃ​സ്ഥാ​പ​ന ന​യം പ്ര​ഖ്യാ​പി​ച്ചി​ട്ടും ; 7748 ഹെ​ക്‌ടര്‍ വ​ന​ഭൂ​മി വീ​ണ്ടും കെ​എ​ഫ്ഡി​സി​ക്ക്

കോ​​​​ഴി​​​​ക്കോ​​​​ട്: സം​​​​സ്ഥാ​​​​ന​​​​ത്ത് വ​​​​ന്യ​​​​ജീ​​​​വിശ​​​​ല്യം രൂ​​​​ക്ഷ​​​​മാ​​​​കാ​​​​ന്‍ കാ​​​​ര​​​​ണം വ​​​​ന​​​​ത്തി​​​​ന​​​​ക​​​​ത്തെ സ്വാ​​​​ഭാ​​​​വി​​​​ക ആ​​​​വാ​​​​സ വ്യ​​​​വ​​​​സ്ഥ​​​​യു​​​​ടെ നാ​​​​ശ​​​​മാ​​​​ണെ​​​​ന്ന് ആ​​​​വ​​​​ര്‍​ത്തി​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ വ​​​​രു​​​​മാ​​​​നം മാ​​​​ത്രം ല​​​​ക്ഷ്യ​​​​മി​​​​ട്ട് ഏ​​​​ഴാ​​​​യി​​​​ര​​​​ത്തി​​​​ല​​​​ധി​​​​കം ഹെ​​​​ക്‌ട ര്‍ വ​​​​ന​​​​ഭൂ​​​​മി പ്ലാ​​​​ന്‍റേ​​​​ഷ​​​​ന്‍ ന​​​​ട​​​​ത്തി​​​​പ്പി​​​​നാ​​​​യി കേ​​​​ര​​​​ള ഫോ​​​​റ​​​​സ്റ്റ് ഡെ​​​​വ​​​​ല​​​​പ്‌​​​​മെ​​​​ന്‍റ് കോ​​​​ര്‍​പ​​​​റേ​​​​ഷ​​​​ന് (കെ​​​​എ​​​​ഫ്ഡി​​​​സി) തു​​​​ട​​​​ര്‍​ച്ച​​​​യാ​​​​യി വി​​​​ട്ടു​​​​ന​​​​ല്‍​കു​​​​ന്ന സ​​​​ര്‍​ക്കാ​​​​രി​​​​ന്‍റെ ന​​​​ട​​​​പ​​​​ടി വി​​​​മ​​​​ര്‍​ശി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്നു.

നി​​​​ല​​​​വി​​​​ല്‍ കെ​​​​എ​​​​ഫ്ഡി​​​​സി​​​​യു​​​​ടെ കൈ​​​​വ​​​​ശ​​​​മു​​​​ള്ള 7748.441 ഹെ​​​​ക്‌ടര്‍ വ​​​​ന​​​​ഭൂ​​​​മി 25 വ​​​​ര്‍​ഷ​​​​ത്തേ​​​​ക്ക് കൂ​​​​ടി പാ​​​​ട്ട​​​​ത്തി​​​​നു ന​​​​ല്‍​കാ​​​​നാ​​​​ണ് വ​​​​നം​​​​വ​​​​കു​​​​പ്പ് തീ​​​​രു​​​​മാ​​​​നി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. 2026 ജ​​​​നു​​​​വ​​​​രി ഒ​​​​ന്നു മു​​​​ത​​​​ല്‍ 2050 ഡി​​​​സം​​​​ബ​​​​ര്‍ 31 വ​​​​രെ​​​​യു​​​​ള്ള കാ​​​​ല​​​​യ​​​​ള​​​​വി​​​​ലേ​​​​ക്കാ​​​​ണ് പാ​​​​ട്ട​​​​ക്ക​​​​രാ​​​​ര്‍ പു​​​​തു​​​​ക്കി ന​​​​ല്‍​കു​​​​ന്ന​​​​ത്. 1989ലും 2003​​​​ലും ന​​​​ല്‍​കി​​​​യ പാ​​​​ട്ട കാ​​​​ലാ​​​​വ​​​​ധി അ​​​​വ​​​​സാ​​​​നി​​​​ച്ച സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണ് പു​​​​തി​​​​യ തീ​​​​രു​​​​മാ​​​​നം.

സം​​​​സ്ഥാ​​​​ന സ​​​​ര്‍​ക്കാ​​​​ര്‍ 2021ല്‍ ​​​​സ്വാ​​​​ഭാ​​​​വി​​​​ക വ​​​​ന പു​​​​നഃ​​​​സ്ഥാ​​​​പ​​​​ന ന​​​​യം പ്ര​​​​ഖ്യാ​​​​പി​​​​ച്ച സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ല്‍ കെ​​​​എ​​​​ഫ്ഡി​​​​സി​​​​യു​​​​മാ​​​​യു​​​​ള്ള പാ​​​​ട്ട​​​​ക്ക​​​​രാ​​​​റി​​​​ല്‍ എ​​​​ന്തെ​​​​ങ്കി​​​​ലും മാ​​​​റ്റം പ്ര​​​​തീ​​​​ക്ഷി​​​​ക്ക​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു. വ​​​​ന്യ​​​​മൃ​​​​ഗ​​​​ങ്ങ​​​​ള്‍ നാ​​​​ട്ടി​​​​ലി​​​​റ​​​​ങ്ങാ​​​​ന്‍ കാ​​​​ര​​​​ണം വ​​​​ന​​​​ഭൂ​​​​മി​​​​യു​​​​ടെ വി​​​​സ്തൃ​​​​തി​​​​ക്കു​​​​റ​​​​വാ​​​​ണെ​​​​ന്ന് പ​​​​റ​​​​യു​​​​ന്ന വ​​​​നം​​​​വ​​​​കു​​​​പ്പ് ഇ​​​​ത്ത​​​​വ​​​​ണ​​​​യെ​​​​ങ്കി​​​​ലും കെ​​​​എ​​​​ഫ്ഡി​​​​സി​​​​യു​​​​ടെ കൈ​​​​വ​​​​ശ​​​​മു​​​​ള്ള കു​​​​റ​​​​ച്ചെ​​​​ങ്കി​​​​ലും വ​​​​ന​​​​ഭൂ​​​​മി ഏ​​​​റ്റെ​​​​ടു​​​​ത്ത് സ്വാ​​​​ഭാ​​​​വി​​​​ക വ​​​​നം പു​​​​നഃ​​​​സ്ഥാ​​​​പ​​​​ന ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ സ്വീ​​​​ക​​​​രി​​​​ക്കു​​​​മെ​​​​ന്ന പ്ര​​​​തീ​​​​ക്ഷ​​​​യും അ​​​​സ്ഥാ​​​​ന​​​​ത്താ​​​​യി.

കേ​​​​ര​​​​ള​​​​ത്തി​​​​ലെ വ​​​​ന​​​​ഭൂ​​​​മി​​​​ക​​​​ളി​​​​ലു​​​​ള്ള, പാ​​​​രി​​​​സ്ഥി​​​​തി​​​​ക പ്ര​​​​ശ്‌​​​​ന​​​​ങ്ങ​​​​ള്‍​ക്കു കാ​​​​ര​​​​ണ​​​​മാ​​​​യേ​​​​ക്കാ​​​​വു​​​​ന്ന ഏ​​​​ക​​​​വി​​​​ള​​​​ത്തോ​​​​ട്ട​​​​ങ്ങ​​​​ള്‍ ഘ​​​​ട്ടം​​​​ഘ​​​​ട്ട​​​​മാ​​​​യി നീ​​​​ക്കം ചെ​​​​യ്ത് സ്വാ​​​​ഭാ​​​​വി​​​​ക വ​​​​ന​​​​മാ​​​​ക്കി മാ​​​​റ്റു​​​​ന്ന​​​​തി​​​​ന് 2021 ഡി​​​​സം​​​​ബ​​​​ര്‍ 17നാ​​​​ണ് സം​​​​സ്ഥാ​​​​ന സ​​​​ര്‍​ക്കാ​​​​ര്‍ പ​​​​രി​​​​സ്ഥി​​​​തി​​ പു​​​​നഃ​​​​സ്ഥാ​​​​പ​​​​ന ന​​​​യം ത​​​​യാ​​​​റാ​​​​ക്കി​​​​യ​​​​ത്.

ഇ​​​​ത്ത​​​​ര​​​​ത്തി​​​​ല്‍ വ​​​​നം പു​​​​നഃ​​​​സ്ഥാ​​​​പ​​​​ന ന​​​​യം ത​​​​യാ​​​​റാ​​​​ക്കി അം​​​​ഗീ​​​​ക​​​​രി​​​​ച്ച ആ​​​​ദ്യസം​​​​സ്ഥാ​​​​നം കേ​​​​ര​​​​ള​​​​മാ​​​​ണെ​​​​ന്നും വ​​​​നം​​​​വ​​​​കു​​​​പ്പ് അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ടു​​​​ന്നു​​​​ണ്ട്. ഇ​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി 5635 ഹെ​​​​ക്ട​​​​ര്‍ വ​​​​നം പു​​​​നഃ​​​​സ്ഥാ​​​​പ​​​​ന പ്ര​​​​വൃ​​​​ത്തി​​​​ക​​​​ള്‍ ന​​​​ട​​​​പ്പാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്നാ​​​​ണ് വ​​​​നം​​​​വ​​​​കു​​​​പ്പി​​​​ന്‍റെ അ​​​​വ​​​​കാ​​​​ശ​​​​വാ​​​​ദം.

വി​​​​വി​​​​ധ ജി​​​​ല്ല​​​​ക​​​​ളി​​​​ലാ​​​​യി ച​​​​ന്ദ​​​​നം, തേ​​​​ക്ക്, ഏ​​​​ലം, തേ​​​​യി​​​​ല, റ​​​​ബ​​​​ര്‍, കു​​​​രു​​​​മു​​​​ള​​​​ക്, കാ​​​​പ്പി, ക​​​​ശു​​​​മാ​​​​വ് തു​​​​ട​​​​ങ്ങി​​​​യ പ്ലാ​​​​ന്‍റേ​​​​ഷ​​​​നു​​​​ക​​​​ളും ത​​​​ടി, സോ​​​​ഫ്റ്റ്‌​​​​വു​​​​ഡ് പ​​​​രി​​​​പാ​​​​ല​​​​നം എ​​​​ന്നി​​​​വ​​​​യു​​​​മാ​​​​ണ് കെ​​​​എ​​​​ഫ്ഡി​​​​സി​​​​ക്ക് കോ​​​​ടി​​​​ക​​​​ളു​​​​ടെ വ​​​​രു​​​​മാ​​​​നം ന​​​​ല്‍​കു​​​​ന്ന​​​​ത്. ഗ​​​​വി, നെ​​​​ല്ലി​​​​യാ​​​​മ്പ​​​​തി, മീ​​​​ശ​​​​പ്പു​​​​ലി​​​​മ​​​​ല, വാ​​​​ഗ​​​​മ​​​​ണ്‍ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലാ​​​​യി അ​​​​ടു​​​​ത്തി​​​​ടെ കെ​​​​എ​​​​ഫ്ഡി​​​​സി വി​​​​നോ​​​​ദസ​​​​ഞ്ചാ​​​​ര പ​​​​ദ്ധ​​​​തി​​​​ക​​​​ളും ആ​​​​രം​​​​ഭി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ മൊ​​​​ത്തം വ​​​​ന​​​​മേ​​​​ഖ​​​​ല​​​​യു​​​​ടെ 29 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​ണ് കെ​​​​എ​​​​ഫ്ഡി​​​​സി പ​​​​രി​​​​പാ​​​​ലി​​​​ക്കു​​​​ന്ന​​​​ത്.

Latest News

Corehub Up